ന്യൂ​ഡ​ൽ​ഹി: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്ദേ​ഭാ​ര​ത് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ട്രെ​യി​നി​ൽ കു​ടി​വെ​ള്ള ബോ​ക്സ് വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ഹ​സ്റ​ത്ത് നി​സാ​മു​ദ്ദീ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

വെള്ളിയാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ പു​റ​പ്പെ​ടാ​നു​ള്ള ഖ​ജു​രാ​ഹോ വ​ന്ദേ​ഭാ​ര​തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ഏ​ഴാം പ്ലാ​റ്റ്ഫോ​മി​ലാ​യി​രു​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പാ​ൻ​ട്രി അ​സി​സ്റ്റ​ന്‍റു​മാ​ർ ത​മ്മി​ൽ വെ​ള്ളം ട്രെ​യി​നി​ലേ​ക്ക് എ​ടു​ത്ത് വ​യ്ക്കു​ന്ന​തി​നി​ടി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.