അലിഫ് സ്കൂളിൽ ഗാവൽ ക്ലബ് ലോഞ്ച് ചെയ്തു
Tuesday, October 22, 2019 9:41 PM IST
റിയാദ്: വിദ്യാർഥികളിൽ പ്രസംഗ പരിശീലനവും നേതൃത്വപാഠവും ലക്ഷ്യം വച്ച് റിയാദ് അലിഫ് സ്കൂളിൽ ഗാവൽ ക്ലബിന് തുടക്കം കുറിച്ചു. റിയാദിലെ പ്രമുഖ ക്ലബായ വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ മേൽനോട്ടത്തിലാണ് അലിഫ് ഗാവൽ ക്ലബ് പ്രവർത്തിക്കുന്നത്.

വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് പാസ്റ്റ് പ്രസിഡന്‍റ് ടി.എം. മൈമൂന അബാസ് ക്ലബിന്‍റെ ലോഞ്ചിംഗ് കർമം നിർവഹിച്ചു. ആകർഷണീയമായ സംസാര ശൈലിയും പക്വമായ നേതൃ ഗുണങ്ങളും ഓരോ വിദ്യാർഥിക്കുണ്ടാവേണ്ട അനിവാര്യ ഗുണങ്ങളാണെന്ന് അവർ പറഞ്ഞു.

അലിഫ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി.എം. സ്വലാഹുദ്ദീൻ ക്ലബ് നടപടി ക്രമങ്ങൾ വിശദീകരിച്ചു. ടി.എം. ഷമീം ടേബിൾ ടോപിക് സെഷന് നേതൃത്വം നൽകി. ടി.എം. സുഹ്ഹാൻ, ടി.എം. അൻസാർ എന്നിവർ മാതൃക പ്രസംഗങ്ങൾ നടത്തി. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി കുഞ്ഞി മൗലവി, എക്സിക്യൂട്ടീവ് ഡയറക്ടർ ലുക്മാൻ പാഴൂർ, വിദ്യാർഥി പ്രതിനിധികളായ റയാൻ ഷെയ്ഖ്, അഹമ്മദ്, സജാവൽ അലി, ആയിഷ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ നൗഷാദ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ