"പ്രവാസി മഹോൽസവം 2020" ലോഗോ ക്ഷണിച്ചു
Tuesday, November 5, 2019 10:04 PM IST
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ റീജണൽ കമ്മിറ്റി ജനുവരിയിൽ ജിദ്ദയിൽ സംഘടിപ്പിക്കുന്ന "പ്രവാസി മഹോൽസവം 2020" മെഗാ പരിപാടികൾക്കായി ലോഗോ ക്ഷണിച്ചു.

ജിദ്ദയിലെ വിവിധ മേഖലകളിൽ നടന്നു കൊണ്ടിരിക്കുന്ന കലാ കായിക മത്സരങ്ങളുടെ സമാപനമായാണ് ജനുവരിയിൽ "പ്രവാസി മഹോൽസവം 2020" നടക്കുന്നത്. പ്രവാസവും കലാ സാംസ്‌കാരിക കായിക ജീവിതവും എന്നതിന്‍റെ നേർസാക്ഷ്യം ഉൾകൊള്ളുന്നതാവണം ലോഗോയുടെ സന്ദേശം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷകമായ സമ്മാനമുണ്ടാവുമെന്നു ഭാരവാഹികൾ അറിയിച്ചു. നവംബർ 15 നു മുമ്പായി [email protected] എന്ന ഇമെയിലിലേക്കാണ് ലോഗോ എൻട്രികൾ അയയ്ക്കേണ്ടത്.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ