വനിതാവേദി കുവൈറ്റ്‌ അനുശോചിച്ചു
Wednesday, November 6, 2019 4:54 PM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്തിന്‍റെ മുൻ പ്രസിഡന്‍റ് മേരി ടോമിന്‍റെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ്‌ അനുശോചിച്ചു. കുവൈത്തിലെ പുരോഗമന കാഴ്ചപ്പാടുള്ള വനിതകളുടെ കൂട്ടായ്മയായ വനിതാവേദി കുവൈത്തിന്‍റെ സ്ഥാപകാംഗവും സംഘടനയുടെ രണ്ടാമത്തെ പ്രസിഡന്‍റുമായിരുന്ന മേരി ടോം അസുഖബാധിതയായതിനെ തുടർന്നു ചികിത്സയിലായിരുന്നു.

പരേതയുടെ നിര്യാണം പുരോഗമന വനിതാ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും വേർപാടിൽ അഗാധമായ ദുഃഖവും അനുശേചനവും രേഖപ്പെടുത്തുന്നതായും വനിതാവേദി പ്രസിഡന്‍റ് രമ അജിത്, ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ