ന്യൂ​ഡ​ൽ​ഹി: ക​പ്പ​ലി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രു​മാ​യി​പ്പോ​യ ബോ​ട്ട് മു​ങ്ങി മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൊ​സാം​ബി​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു​പേ​രെ കാ​ണാ​താ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എം​ടി സീ ​ക്വ​സ്റ്റ് എ​ന്ന ക​പ്പ​ലി​ലെ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ലോ​ഞ്ച് ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. 21 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 14 പേ​ർ സു​ര​ക്ഷി​ത​രാ​ണ്.

ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഡി​ജി ഷി​പ്പിം​ഗ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.