മെഗാ ഖവാലി നൈറ്റ് നവംബർ 28 ന്
Wednesday, November 6, 2019 5:27 PM IST
ജുബൈൽ: പ്രവാസ ലോകത്തെ പ്രമുഖ ഖവാലി ഗായകൻ കെ.എച്ച്. ഹനീഫയെ ആദരിക്കലും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രമുഖ ഖവാലി കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഖവാലിയും നവംബർ 28 ന് (വ്യാഴം) ജുബൈലിലെ അൽ-റാസി ബീച്ച് ക്യാമ്പിൽ നടക്കും.

മെഗാ ഖവാലി നൈറ്റിന്‍റെ ബ്രോഷർ പ്രകാശനവും പ്രചാരണോദ്ഘാടനവും ഗ്രാൻഡ് ഡ്യൂൺസ് ഓഡിറ്റോറിയത്തിൽ നടന്നു. ഖവാലി പ്രേമികൾ ജനറൽ കൺവീനർ അജ്മൽ സാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖവാലി പ്രേമികൾ ചെയർമാൻ ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ജുബൈലിലെ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, കായിക സംഘടനാ പ്രതിനിധികളും പ്രമുഖ കലാകാരന്മാരും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. നാട്ടുകാരനും സുഹൃത്തുമായ കുഞ്ഞിക്കോയ താനൂർ കെ.എച്ച്. ഹനീഫ താനൂരിനെ പരിചയപ്പെടുത്തി.

പരിപാടിയുടെ ബ്രോഷർ സാഫ്‌ക പ്രതിനിധിയും കവിയുമായ ബാപ്പു തേഞ്ഞിപ്പലം, സാഫ്‌ക, ഈസ്റ്റേൺ പ്രവിശ്യയിലെ പ്രശസ്ത ഗായകൻ ജസീർ കണ്ണൂരിനു നൽകി പ്രകാശനം നിർവഹിച്ചു. നൂഹ് പപ്പനശേരി (ജുവ), യു.എ റഹീം (കെഎംസിസി), ഷാഹിദ ഷാനവാസ് (നവോദയ), മുഹമ്മദലി ഫാസ് (കെഎംസിസി), വിൽസൻ തടത്തിൽ (ഒഐസിസി), സാബു മേലതിൽ (ഗൾഫ് മാധ്യമം), ശിഹാബ് കീച്ചേരി (ഐഎസ്എഫ്), ജയൻ തച്ചൻ പാറ (പപ്പറ്റ് ജുബൈൽ നാടക വേദി), ബാബു ചേട്ടൻ, ജെറായ്‌ദ് സെയ്ദ് ആലപ്പുഴ, സുബൈർ നടുത്തൊടി മണ്ണിൽ (AMPS), സലീം വെളിയത്ത് മൊയ്തീൻ (ARS), മുഹമ്മദ് കുട്ടി മാവൂർ (മാപ്‌സ്), സലാം ആലപ്പുഴ (സവ), തോമസ് മാത്യു മാമൂടാൻ (മലയാള സമാജം), രാജേഷ് ആലപ്പുഴ (സവ) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഖവാലി സംഗീതത്തെ കുറിച്ചും കെ.എച്ച് എന്ന ബഹുമുഖ പ്രതിഭയെ ആദരിക്കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹത്തിന്‍റെ ഖവാലി മാധുര്യത്തെ കുറിച്ചും ആശംസാ പ്രാസംഗികർ സംസാരിക്കുകയും ഖവാലി സംഗീതം അനുഭവിച്ചറിഞ്ഞ വിവിധ ഓർമകൾ പങ്കു വയ്ക്കുകയും ചെയ്തു. ഷംസുദ്ദീൻ പള്ളിയാളി, സലാം മഞ്ചേരി, അനസ് വയനാട്, സതീഷ് കുമാർ, അസീസ് ഉണ്ണിയാൽ, അജീബ് എറണാകുളം, ഈസ്റ്റ് പോർട്ട്‌ ക്ലബ്, സലീം ആലപ്പുഴ, ഹെല്പ് ഡസ്ക്, സൈതലവി സയിദ്, റാഫി കൂട്ടമായി, കുട്ടി തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ സംബന്ധിച്ചു. ശാമിൽ ആനിക്കാട്ടിൽ, ബഷീർ താനൂർ, സൈതലവി പരപ്പനങ്ങാടി, സലാം, അജ്മൽ സാബ് പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ ബാബു കുളിമാട് നന്ദി പറഞ്ഞു.