നവംബർ 9 ന് പൊതു അവധി
Wednesday, November 6, 2019 6:00 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നബിദിനം പ്രമാണിച്ച്‌ നവംബർ 9 ന് (ശനി) പൊതു അവധിയായിരിക്കും. അതേസമയം നവംബർ 10 (ഞായർ) പ്രവൃത്തി ദിനവുമായിരിക്കും.ഇത്‌ സംബന്ധിച്ച ഉത്തരവ് സിവിൽ സർവീസ്‌ കമ്മീഷണറുടേതാണ്.

വെള്ളി, ശനി ദിവസങ്ങൾ അവധി ദിനങ്ങൾ ആയതിനാൽ പകരമായി മറ്റൊരു ദിവസം അവധി നൽകേണ്ടതില്ലെന്ന് നേരത്തെ സിവിൽ സർവീസ്‌ കമ്മീഷൻ തീരുമാനിച്ചിരുന്നു.ഇതു പ്രകാരം ഇത്തവണത്തെ ഹിജിറ വർഷാരംഭവും ശനിയാഴ്ച ആയതിനാൽ ഈ വർഷം സർക്കാർ സ്ഥാപനങ്ങൾക്ക്‌ പ്രത്യേകമായി അവധി നൽകിയിരുന്നില്ല.

റിപ്പോർട്ട്: സലിം കോട്ടയിൽ