തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷികാഘോഷം
Wednesday, November 6, 2019 9:56 PM IST
കുവൈത്ത്‌ സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്‌ക് ) 13-ാമത് വാർഷികാഘോഷമായ "മഹോത്സവം 2019' ഖാൽദിയയിലെ കുവൈത്ത്‌ യൂണിവേഴ്സിറ്റി ഷെയ്ഖ് സബാ അൽ സലേം തിയറ്ററിൽ സംഘടിപ്പിച്ചു.

കുവൈത്ത്‌ രാജ കുടുംബാംഗവും മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് യൂറോപ്യൻ വിഭാഗം കൺസൾട്ടന്‍റുമായ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാഹ്‌ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഓങ്കോളജിസ്റ്റും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഡോ. വി .പി ഗംഗാധരനെയും ഭാര്യ ഡോ. കെ. ചിത്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ എംബസി സെക്കൻഡ്‌ സെക്രട്ടറി യു.എസ് സിബി, ജോൺ സൈമൺ , നിതിൻ രാജ് തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ജിഷ രാജീവ് സ്വാഗതവും ജനറൽ സെക്രട്ടറി സിബി പുതുശേരി , വനിതാവേദി കൺവീനർ ഡോ. ജമീല കരീം , മാസ്റ്റർ റമീസ് മുഹമ്മദ് (കളിക്കളം കൺവീനർ ) എന്നിവർ ആശംസകളും നേർന്നു. ട്രഷറർ ഗോപകുമാർ നന്ദി പഞ്ഞു.

നീന ഉദയൻ ( വനിതാവേദി സെക്രട്ടറി), ജോയിന്‍റ് സെക്രട്ടറിമാരായ ഷിജു പൗലോസ് , സലേഷ് പോൾ, സുകുമാരൻ. രാജേഷ് കല്ലായിൽ , ടി. പ്രബിത സിജോ (വനിതാ വേദി ജോയിന്‍റ് സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിധു പ്രതാപ്, അൻവർ സാദത്ത്, നയന നായർ, സൗമ്യ റിന്‍റോ, രാജേഷ് ചേർത്തല, പി.കെ. സുനികുമാർ, രജീഷ്, എന്നിവരെ കൂടാതെ നാട്ടിൽ നിന്നുള്ള ഓർക്കസ്ട്ര ടീം അണിനിരന്ന മ്യൂസിക്കൽ ഷോയും കേരളത്തിന്‍റെ നാടൻ കലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയും നൃത്തവും, കളരിപ്പയറ്റും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ