ദുബായ് കെഎംസിസി ലൈബ്രറിക്ക് സാംസ്കാരിക നായകരുടെ പിന്തുണ
Saturday, November 9, 2019 8:01 PM IST
ദുബായ്: കെ.എം.സി.സിയിൽ അതിവിപുലമായ സൗകര്യത്തോടെ ആരഭിക്കുന്ന അച്ചടി-ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരിൽ നിന്നും സാംസ്കാരിക പ്രവർത്തകരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ എംഎല്‍എ നിർവഹിച്ചു.

വൈജ്ഞാനിക വിപ്ലവത്തിന്‍റെ കാലത്ത് അജ്ഞരായ മനുഷ്യർക്ക് അതിജീവിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധൈഷണിക യുദ്ധങ്ങളുടെ കാലത്ത് ഓരോ മനുഷ്യനും സ്വയം കരുതിവയ്ക്കേണ്ട ആയുധം അറിവാണെന്നും വായന ഒരു കാലത്തും മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈദ്ധാന്തികനും എഴുത്തുകാരനും കോഴിക്കോട് സർവകലാശാലാ തത്വശാസ്ത്ര വിഭാഗം തലവനുമായിരുന്ന ഡോ.പി.കെ പോക്കർ മുഖ്യാതിഥിയായിരുന്നു. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും കുത്തകവൽക്കരിക്കപ്പെടുന്ന കാലത്ത്, പുസ്തക വായന പോലും ക്രിമിനൽ കുറ്റമായി മാറുകയാണെന്നും അറിവും ചിന്തയും കൈമുതലുള്ള എല്ലാവിഭാഗം ജനങ്ങളും ഒന്നായി നിൽക്കേണ്ട കാലമാണിതെന്നും പി.കെ. പോക്കർ പറഞ്ഞു.

കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഡയസ് ഇടിക്കുള, എം.പി രാമചന്ദ്രൻ, അനൂപ് കീച്ചേരി എന്നിവർ സംസാരിച്ചു. ഡോ.പി.കെ പോക്കർ, സൈനുദ്ധീൻ പുന്നയൂർക്കുളം, അനൂപ് കീച്ചേരി, ഗായിക പ്രിയ അച്ചു, റയീസ് തലശേരി, സൈനുദ്ദീൻ ചേലേരി, രമേശ് പെരുമ്പിലാവ്, ദീപ ചിറയിൽ, സോണി വേലൂക്കാരൻ, ഡയസ് ഇടിക്കുള, ആർതർ വില്യം,ദീപ ചിറയിൽ,ചാക്കോ ഊളക്കാടൻ , അബ്ദുള്ള ആറങ്ങാടി, സമീർ വേങ്ങാട്, ഫാറൂഖ് കല്യാശേരി, മുസ്തഫ വള്ളിക്കുന്ന്, അബ്ദുള്ളക്കുട്ടി ചേറ്റുവ, എം.പി രാമചന്ദ്രൻ, അമീൻ അബ്ദുൽഖാദർ എന്നിവർ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എം.കെ മുനീറിന് കൈമാറി.

സംസ്ഥാന ഭാരവാഹികളായ ഹംസ തോട്ടി, അഡ്വ. ഖലീൽ ഇബ്രാഹിം, ഒ.കെ ഇബ്രാഹിം, ഒ.മൊയ്തു, ഹസൻ ചാലിൽ, ഹനീഫ ചെർക്കള, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല, അബൂബക്കർ കരേക്കാട്, എൻ.കെ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. കെഎംസിസി സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ഇ.ആർ അലി മാസ്റ്റർ പദ്ധതികൾ വിശദീകരിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും ഖാദർ കുട്ടി നടുവണ്ണൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ