കു​വൈ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
Monday, November 11, 2019 10:22 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ഒ​രു മ​ല​യാ​ളി മ​രി​ക്കു​ക​യും അ​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കു​വൈ​റ്റ് ഓ​യി​ൽ ക​ന്പ​നി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ന​ഴ്സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് . കെ.​ആ​ർ.​എ​ച്ച് ക​ന്പ​നി​യു​ടെ കീ​ഴി​ൽ ന​ഴ​സാ​യി ജോ​ലി ചെ​യ്യു​ന്ന കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​കു​ന്നം നെ​ട്ടാ​റ വീ​ട്ടി​ൽ മേ​ർ​സി മ​റി​യ​ക്കു​ട്ടി (44) യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​ൻ​പോ​ർ​ട്ട് ക​ന്പ​നി​യു​ടെ വാ​ഹ​നം സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മ​റ്റു ന​ഴ്സു​മാ​രെ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ