ടാ​ല​ന്‍റ് ടീ​ൻ​സ് ജേ​ഴ്സി പ്ര​കാ​ശ​നം വ​ർ​ണ​ശ​ബ​ള​മാ​യി; ക​ളി​ക്കാ​ർ​ക്ക് വി​ള​നി​ല​മൊ​രു​ക്കി ഇ​സ്ലാ​ഹി സെ​ൻ​റ​ർ ജി​ദ്ദ
Monday, November 11, 2019 10:24 PM IST
ജി​ദ്ദ: ടാ​ല​ന്‍റ് ടീ​ൻ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ 2019 -2020 സീ​സ​ണി​ലേ​ക്കു​ള്ള ജേ​ഴ്സി പ്ര​കാ​ശ​ന ക​ർ​മ്മം ബ​ദ​ർ ത​മാം മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഡോ: ​അ​ഷ്റ​ഫ് ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു നി​ർ​വ​ഹി​ച്ചു.

ഇ​സ്ലാ​ഹി സെ​ന്‍റ​റി​നെ ഒ​രു മ​ത​പ​ഠ​ന കേ​ന്ദ്ര​മാ​യി വ​ള​ർ​ത്തി, മ​ത വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം, കാ​യി​ക​വും സാം​സ്കാ​രി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ നാ​നാ തു​റ​ക​ളി​ലു​മു​ള്ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ പ്ര​യ​ത്ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ശ്ലാ​ഹ​നീ​യ​മാ​ണെ​ന്ന് ജി​ദ്ദ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ കൊ​ണ്ടോ​ട്ടി ടാ​ല​ൻ​റ് ടീ​ൻ​സ് ഒ​ഫീ​ഷ്യ​ൽ​സി​നു​ള്ള ടീ-​ഷ​ർ​ട്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സൂ​ചി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​രി​ങ്ങ​നാ​ട് ടീ​മം​ഗ​ൾ​ക്കു​ള്ള ബാ​ഗ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ക്ല​സ്റ്റ​ർ ക്വി​സ് മ​ത്സ​ര വി​ജ​യി മു​ഹ​മ്മ​ദ് ഫാ​യി​സി​നു​ള്ള ടാ​ല​ൻ​റ് ടീ​ൻ​സ് ഉ​പ​ഹാ​രം സ​ഉൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ പ്ര​സി​ഡ​ന്‍റ് സ​ലാ​ഹ് കാ​രാ​ട​ൻ ന​ൽ​കി ആ​ദ​രി​ച്ചു. അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക്ല​ബ്ബി​ൽ നൂ​റി​ൽ​പ​രം ക​ളി​ക്കാ​രും പ​തി​ന​ഞ്ചോ​ളം ഒ​ഫീ​ഷ്യ​ൽ​സു​മു​ണ്ട്. അ​ൽ ഹു​ദ മ​ദ്ര​സ പ്രി​സി​പ്പ​ൽ ലി​യാ​ഖ​ത്ത​ലി​ഖാ​ൻ, ഇ​ന്പാ​ല ഗാ​ർ​ഡ​ൻ ഡ​യ​റ​ക്ട​ർ ഷി​യാ​സ്, മൊ​യ്തു വെ​ള്ളി​യ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​ർ​ക്കു​ള്ള ജേ​ഴ്സി വി​ത​ര​ണം ന​ട​ത്തി.

സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടാ​ല​ൻ​റ് ടീ​ൻ​സ് കോ​ച് അ​ബു ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫോ​ക്ക​സ് സിഇ​ഒ, ജൈ​സ​ൽ ഫ​റോ​ക് , സ്വ​ലാ​ഹ് കാ​രാ​ട​ൻ, ഷി​യാ​സ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു, ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ശി​ഹാ​ബ് പി.​സി ന​ന്ദി​യും പ​റ​ഞ്ഞു.