ഫ​നാ​ർ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച
Wednesday, November 13, 2019 10:48 PM IST
ദോ​ഹ: ശൈ​ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ ദോ​ഹ ഫ​നാ​ർ ഹാ​ളി​ൽ ന​വം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 10 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ പ​ണ്ഡി​ത​രാ​യ ഉ​മ​ർ ഫൈ​സി, അ​ഷ്റ​ഫ് സ​ല​ഫി എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി സം​സാ​രി​ക്കും.

’മു​ഹ​മ്മ​ദ് ന​ബി ജീ​വി​ത​വും ദ​ർ​ശ​ന​വും’, ’പ്ര​വാ​ച​ക​നെ അ​റി​യു​ക’ എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ൽ ച​ർ​ച്ച​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​വും, അ​ദ്ദേ​ഹം പ്ര​ബോ​ധ​നം ചെ​യ്ത ഇ​സ്ലാ​മി​ക ജീ​വി​ത​രീ​തി​യും പ​ഠ​ന​വി​ധേ​യ​മാ​ക്കും. പ്ര​വാ​ച​ക വി​മ​ർ​ശ​ന​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ​വ​സ്തു​ത​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ക്കാ​നും സ​മൂ​ഹ​ത്തി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു

പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മ​ഗ്രി​ബ് ന​മ​സ്കാ​ര​ത്തി​ന് ഫ​നാ​ർ മ​സ്ജി​ദി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും, വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 33011992/55559756 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: അ​ബ്ദു​ൾ വ​ഹാ​ബ്