കു​വൈ​ത്ത് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു
Thursday, November 14, 2019 11:22 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് മ​ന്ത്രി സ​ഭ രാ​ജി​വ​ച്ചു. മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ പ്ര​തി​നി​ധി താ​രി​ഖ് അ​ൽ മു​സാ​റം അ​റി​യി​ച്ച.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ അ​ൽ മു​ബാ​റ​ക് അ​ൽ സ​ബ സ​ർ​ക്കാ​രി​ന്‍റെ രാ​ജി അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ സ​ബാ​ഹി​നു സ​മ​ർ​പ്പി​ച്ച​ത്. നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ