യുഎഇ ദേശീയ ദിനാഘോഷം: കെഎംസിസി കായികോത്സവം നവംബർ 22ന്
Saturday, November 16, 2019 7:23 PM IST
ദുബായ് :യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന കായികോത്സവം നവംബര്‍ 22ന് (വെള്ളി) ഉച്ചകഴിഞ്ഞ് 1.30 മുതൽ ജിദ്ദാഫ് സ്വിസ് ഇന്‍റര്‍നാഷണല്‍ സ്കൂൾ ഗ്രൗണ്ടില്‍ നടക്കും.

21ന് രാത്രി 7.30 ന് അൽ-ബറാഹ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജൂണിയർ വിഭാഗം ചെസ് മത്സരത്തോടെയാണ് കായികോത്സവത്തിന് തുടക്കം കുറിക്കുന്നത്. രാത്രി 9ന് ജനറൽ വിഭാഗം ചെസ് മത്സരവും നടക്കും. മത്സരാർഥികൾ പേര് വിവരങ്ങൾ ജില്ലാ കമ്മിറ്റി മുഖേന നല്‍കേണ്ടതാണ്‌.

‌സ്കൂൾ വിദ്യാർഥികൾക്കായുള്ള വിവിധ ഗെയിംസ്-സ്പോർട്സ് ഇനങ്ങളും മുതിർന്നവർക്കായി മാരത്തോൺ നടത്ത മത്സരവും ഒരുക്കിയിട്ടുണ്ട്. ഈ രണ്ട് ഇനങ്ങൾക്കും ഗ്രൗണ്ടിൽ റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

പരിപാടികൾ വിജയിപ്പിക്കാന്‍ ചേര്‍ത്ത ജില്ലാ മണ്ഡലം പ്രവർത്തകരുടെയും സ്പോര്‍ട്സ് കമ്മിറ്റി ഭാരവഹികളുടെയുടെയും സംയുക്ത യോഗത്തില്‍ കായിക വിഭാഗം ചെയര്‍മാന്‍ എൻ.കെ ഇബ്രഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ആറങ്ങാടി, കോ-ഓർഡിനേറ്റര്‍ സുഫൈദ് ഇരിങ്ങണ്ണൂർ, കൺവീനർമാരായ മുസ്തഫ പള്ളിക്കൽ, ഷാനവാസ് കീടാരൻ സർഗധാര ജനറൽ കണ്‍വീനര്‍ നജീബ് തച്ചമ്പൊയിൽ സംബന്ധിച്ചു.

റിപ്പോർട്ട്:നിഹ് മത്തുള്ള തൈയിൽ