നൈറ്റിംഗേല്‍സ് ഓഫ് കുവൈറ്റ് മൂന്നാമത് വാര്‍ഷികം ആഘോഷിച്ചു
Sunday, November 17, 2019 1:00 PM IST
കുവൈറ്റ് സിറ്റി: ഫര്‍വാനിയ നഴ്‌സസ് അസോസിയേഷന്‍ നൈറ്റിംഗേല്‍സ് ഓഫ് കുവൈറ്റ് (എന്‍ഒകെ) മൂന്നാമത് വാര്‍ഷികം അംഗങ്ങളുടെ കുടുംബസംഗമത്തോടെ ആഘോഷിച്ചു. അബ്ബാസിയാ യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് നവംബര്‍ 14, വ്യാഴാഴ്ച നടന്ന പരിപാടി ഫര്‍വാനിയ നഴ്‌സിംഗ് ഡയറക്ടര്‍ മെട്രണ്‍ അയിദ അല്‍ മുത്തേരി ഉദ്ഘാടനം ചെയുകയും, വിവിധ ഡിപ്പാര്‍ട്‌മെന്റ് മെട്രണ്‍മാര്‍, ഹെഡ് നഴ്‌സുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നു അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ ഇനം കലാ പരിപാടികളും നടന്നു.?
സൗമ്യ എബ്രഹാം, പ്രഭ, അബ്ദുല്‍ സത്താര്‍, നിബു പാപ്പച്ചന്‍, സിജുമോന്‍ തോമസ്, സിറില്‍ സോണി, ബിന്ദു തങ്കച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്. സലിം കോട്ടയില്‍