കെഇഎ കമ്മ്യൂണിറ്റി അവാർഡ് യഹിയ തളങ്കരക്ക് സമ്മാനിച്ചു
Monday, November 18, 2019 7:03 PM IST
കുവൈത്ത്: കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ ഏർപ്പെടുത്തിയ നാലാമത് കമ്മ്യൂണിറ്റി എക്‌സലൻസി അവാർഡ് കാസർഗോഡ് തളങ്കര സ്വദേശിയും യുഎ ഇ യിലെ വ്യവസായ പ്രമുഖനുമായ യഹിയ തളങ്കരക്ക് സമ്മാനിച്ചു . ജീവകാരുണ്യ പ്രവർത്തനരംഗത്ത് നടത്തുന്ന നിസ്തുലമായ സേവനങ്ങളെ മുൻ നിർത്തിയാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്.

കുവൈത്തിലെ ഇന്ത്യൻ ഇന്‍റഗ്രേറ്റഡ് സ്കൂളിൽ നടന്ന സംഘടനയുടെ പതിനഞ്ചാമത് വാർഷിക സമ്മേളത്തിൽ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാഭ് രഞ്ജന്‍ , സംഘടനാ പ്രസിഡന്‍റ് സത്താർ കുന്നിൽ, രക്ഷാധികാരി അപ്സര മഹ്മൂദ് എന്നിവർ ചേർന്നാണ് അവാർഡ് നൽകിയത്. സെക്രട്ടറി സലാം കളനാട് പൊന്നാട അണിയിച്ചു. ചടങ്ങിൽ ജിലീബ്‌ ശുയൂഖ് പോലീസ് മേധാവി കേണൽ ഇബ്രാഹിം അൽ ദുഐ , സംഘടനാ ചെയർമാൻ അബൂൻബക്കർ , മറ്റു സംഘാന നേതാക്കൾ , വ്യവസായ പ്രമുഖർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ