ഫോക്ക് ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു
Monday, November 18, 2019 7:21 PM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ, മെമ്പർമാർക്കായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചു.

അബു ഹാലിഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ സോൺ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ, മൂന്നു സോണിൽ നിന്നുമായി 6 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ അബാസിയ A ടീം ചമ്പ്യാന്മാരായി ഫഹാഹീൽ B രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി അബാസിയ എ ടീമിലെ രാഗിലും ടൂർണമെന്‍റിലെ മികച്ച ഓൾ റൗണ്ടറായി ഫാഹഹീൽ ബി ടീമിലെ ദിലീപും മികച്ച ബാറ്റ്സ്മാനായി ഫാഹഹീൽ ബി ടീമിലെ ഇർഷാദും മികച്ച ബൗളറായി ഫാഹഹീൽ ബി ടീമിലെ ദിലീപും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ