യഹ്യ തളങ്കരയ്ക്ക്‌ കുവൈത്ത്‌ കെഎംസിസി. കാസർഗോഡ്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
Tuesday, November 19, 2019 8:42 PM IST
കുവൈത്ത്‌ സിറ്റി : മുസ് ലിം ലീഗ്‌ നേതാവും യുഎഇ കെഎംസിസി. വൈസ്‌ ചെയർമാനുമായ യഹ്യ തളങ്കരക്ക് കുവൈത്ത്‌ കെഎംസിസി. കാസർഗോഡ്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

അബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണോത്ത്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് ഹംസ ബല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി മുഷ്താഖ്‌, ട്രഷറർ എം.ആർ.നാസർ എന്നിവർ പ്രസംഗിച്ചു. വൈസ്‌ പ്രസിഡന്‍റ് ഖാലിദ്‌ ഹാജി, പ്രവർത്തക സമിതി അംഗം സുഹൈൽ ബല്ല, ജില്ലാ ഭാരവാഹികളായ ഹമീദ്‌ എസ്‌.എം, മുഹമ്മദലി പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.


ജില്ലാ കമ്മിറ്റിയുടെ മൊമെന്‍റോ ഷഹീദ്‌ പാട്ടില്ലത്ത്‌, റസാഖ്ക്‌ അയ്യൂരും കാസർഗോഡ്‌ മണ്ഡലം കമ്മിറ്റിയുടെ മൊമെന്‍റോ കബീർ തളങ്കര, അസീസ്‌ തളങ്കരയും നൽകി. യഹ്യ തളങ്കര മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത്‌ സ്വാഗതവും മുഹമ്മദ്‌ ആറങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ