ഫ്രണ്ട്‌സ് ഓഫ് ബഹറിൻ കുടുംബ സംഗമം നടത്തി
Tuesday, November 19, 2019 9:07 PM IST
മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹറിൻ അമല സ്വിമ്മിംഗ് പൂളിൽ നടത്തിയ കുടുംബസംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സംഗമത്തിൽ നിരവധി കഥാ, ഗാന, കായിക മത്സരങ്ങൾ നടന്നു. വിജയിച്ച കുടുംബങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ചെയർമാൻ എഫ്. എം. ഫൈസലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീനാ രാജീവ്, വി. സി. ഗോപാലൻ, മോനി ഒടിക്കണ്ടത്തിൽ,എബി തോമസ്, അൻവർ ശൂരനാട്, ഷൈജു കമ്പത്ത്, എന്നിവർ സംസാരിച്ചു.

ഷംസീറ കവിതാലാപനത്തിലും ഷാഹിന ഫൈസൽ പഴയ സിനിമ ഗാന മത്സരത്തിലും വിജയികളായി. സിംല ജാസിം ഖാൻ, രമേശൻ ജിദാലി, നസീർ, രാധാകൃഷ്ണൻ.ഫൈസൽ കടലുണ്ടി എന്നിവരുടെ കുടുംബങ്ങൾ കുടുംബങ്ങൾക്കായുള്ള മത്സര ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.

പുതിയ അംഗങ്ങളെ ചേർക്കുകയും ബഹറിൻ ദേശീയ ദിനത്തിൽ ഡിസ്‌കവർ ഇസ്‌ലാമുമായി സഹകരിച്ച് മനാമ അൽഹിലാൽ ഹോസ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്താനും മാസത്തിൽ ഒരു തവണ സംഘടനയുടെ പേരിൽ ഒരു ജീവകാരുണ്യ പ്രവർത്തനം നടത്താനും ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തു. രാജീവൻ, ജെ. സതീഷ്, സുമിത സതീഷ്, അജി തോമസ്, ജോർജ് മാത്യു, ശജീഷ്, ശ്വേത ശജീഷ്, ദേവികരാഹുൽ, രാഹുൽ രമേശൻ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.