യുഎഇ ദേശീയ ദിനാഘോഷ സമാപനസമ്മേളനവും കെഎംസിസിയുടെ വാര്‍ഷികാഘോഷവും വെള്ളിയാഴ്ച
Thursday, December 12, 2019 9:34 PM IST
ദു​ബാ​യ്: ദു​ബാ​യ് കെഎം​സി​സി ആ​ഭി​മു​ഖ്യ​ത്തി​ൽ 48-മ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​വും, കെ ​എം​സി​സി​യു​ടെ 45-മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും യു​എ​ഇ സ​ഹി​ഷ്ണു​താ വ​ർ​ഷ പ​രി​പാ​ടി​ക​ളും ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ ദു​ബാ​യ് അ​ൽ നാ​സ​ർ ലെ​ഷ​ർ ലാ​ൻ​ഡി​ൽ അ​തി​വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും.

സ​ഹി​ഷ്ണു​താ സ​മ്മേ​ള​നം യു​എ​ഇ സ​ഹി​ഷ്ണു​താ വ​കു​പ്പ് മ​ന്ത്രി ശൈ​ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ​ന​ഹ്യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ പ​ത്മ​ശ്രീ എം.​എ യൂ​സു​ഫ​ലി തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ദു​ബാ​യ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്മ​ദ് അ​ബ്ദു​ൽ ക​രീം ജു​ൽ​ഫാ​ർ, ജ​ന​റ​ൽ ഡ​യ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡെ​ൻ​സി ആ​ന്‍റ് ഫോ​റീ​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബാ​യ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ​മ​ർ​റി, ജ​ന​റ​ൽ മാ​നേ​ജ​ർ ഓ​ഫ് ഇ​സ്ലാ​മി​ക് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് സി​ഐ​ഡി ഡോ: ​അ​ഹ​മ്മ​ദ് ശൈ​ബാ​നി, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ.​എം.​കെ മു​നീ​ർ എം​എ​ൽ​എ, എം.​സി ഖ​മ​റു​ദ്ദീ​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി അ​ൽ​ബ​റാ​ഹ ക​ഐം​സി​സി ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര, ട്ര​ഷ​റ​ർ പി.​കെ ഇ​സ്മാ​യി​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, മീ​ഡി​യ ചെ​യ​ർ​മാ​ൻ ഒ.​കെ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ൽ നാ​സ​ർ ലെ​ഷ​ർ ലാ​ൻ​ഡ് ക്ല​ബി​ലെ ഗേ​റ്റു​ക​ൾ വൈ​കു​ന്നേ​രം നാ​ലി​ന് തു​റ​ക്കും. 5 മ​ണി​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 20 പേ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ലു​ലു​വി​ൻ​റെ 500 ദി​ർ​ഹ​മി​ന്‍റെ പ​ർ​ചേ​സ് വൗ​ച​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. റി​ട്ടേ​ണ്‍ വി​മാ​ന ടി​ക്ക​റ്റു​ക​ളും ന​ൽ​കും. മ​റ്റു സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​യാ​ണ് ഇ​ത്ത​വ​ണ ആ​ഘോ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഹി​ഷ്ണു​താ വ​ർ​ഷ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് ബ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്. പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ്ര​വേ​ശ​നം പാ​സ് മു​ഖേ​ന നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്ക് 04 2727773 (ക​ഐം​സി​സി ഓ​ഫീ​സ്, അ​ൽ​ബ​റാ​ഹ), 04 2274899 (ക​ഐം​സി​സി ഓ​ഫീ​സ്, അ​ൽ​സ​ബ്ഖ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ