ദുബായിൽ സഹിഷ്ണുതാ സമ്മേളനം 13 ന്, വാഹന സൗകര്യം ലഭ്യമാണ്
Friday, December 13, 2019 3:16 PM IST
ദുബായ്: ദുബായ് കെഎംസിസി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 48-മത് യുഎഇ ദേശീയ ദിനാഘോഷവും കെഎംസിസിയുടെ 45-മത് വാര്‍ഷികാഘോഷവും,യുഎഇ സഹിഷ്ണുതാ വര്‍ഷ പരിപാടികളുടെയും സമാപന സമ്മേളനവും ഡിസംബർ 13നു (വെള്ളി) നടക്കും. ‌‌‌

ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലേക്ക്‌ ദുബായുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ലഭ്യമാണെന്ന് കെഎംസിസി ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

വെള്ളി വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളന നഗരിയിലേക്ക് എല്ലാ പ്രവര്‍ത്തകരെ എത്തിച്ച് സമ്മേളനം വിജയിപ്പിക്കാന്‍ ചെയര്‍മാന്‍ ഹംസ പയ്യോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പരിപാടി നടക്കുന്ന അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ്‌ ക്ലബിലേക്ക്‌ പോകുന്ന ബസുകളുടെ സമയവും സ്ഥലവും തഴെ പറയുന്ന പ്രകാരമായിരിക്കും.

ദേര വെസ്റ്റ് ഹോട്ടല്‍ എതിര്‍വശം 4pm,4.20pm (നിസാര്‍ എടച്ചേരി 0507734105,ഷാഫി കൊണ്ടോട്ടി 0559660786),ബര്‍ദുബായ് പ്ലാസ സിനിമ സമീപം 4pm (ലത്തീഫ് പാലക്കാട്‌ 0504670168),കരാമ ബിഗ്‌ മസ്ജിദ് സമീപം 4pm(മുസ്തഫ 0507174658), സതവാ ബിഗ്‌ മസ്ജിദ് സമീപം 4pm (അഷ്‌റഫ്‌ ബയാര്‍ 0508851430),അല്‍ ഖൂസ് ന്യൂ ഗ്രാഡ് 4pm (നൗഷാദ് വയനാട് 0552601155,അസീസ്‌ പണ്ണിതാടം 0505784068), ഡി.ഐ.സി,ഡി.ഐ.പി-1 റംല ഹയ്പ്പര്‍ മാര്‍ക്കറ്റ് സമീപം 4pm (ശുഹൈബ് 0553392037,അലി 0557107384),അല്‍ ഖിസൈസ് ശൈഖ് കോളനി 4pm(ഷഹീര്‍ വളാഞ്ചേരി 0509711339),ഹോര്‍ അല്‍ ആന്‍സ് ഹബീബ് ബേക്കറി സമീപം 4pm (അബ്ദുല്‍ ഖാദര്‍ ആലംബാടി 0561972881),റാഷിദിയ പോലീസ് സ്റ്റേഷന്‍ 4pm(ഷഹീര്‍ ചമ്പാട് 0563680143),അല്‍ റവാബി 4pm(ഹംസ 0505258350). വാഹന സൗകര്യം ആവശ്യം ഉള്ളവര്‍ അതാത് സ്ഥലത്തെ കോഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടെണ്ടതാണ്.

മുസ്തഫ വേങ്ങര ഹുസൈനാര്‍ ഹാജി എടച്ചാകൈ,ഹംസ തൊട്ടി,എന്‍.കെ ഇബ്രാഹിം,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,ഒ.മൊയ്തു,മജീദ്‌ മടക്കിമല,യൂസുഫ് തൊടിയില്‍, ജമാല്‍ മനയത്ത്, അബ്ദുള്ള വലിയാണ്ടി,അഷ്‌റഫ്‌ തോട്ടോളി,സിദ്ദീഖ് ചൌകി എന്നിവര്‍ സംസാരിച്ചു.ജനറൽ കണ്‍വീനര്‍നജീബ് തിരുവനന്തപുരം സ്വാഗതവും ഷംസുദ്ദീന്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ