ലോഗോ പ്രകാശനം ചെയ്തു
Friday, December 13, 2019 5:30 PM IST
റിയാദ്: നവോദയ റിയാദ് "ദശോത്സവം 2019' എന്ന പേരിൽ ഡിസംബർ 20 നു നടത്തുന്ന സംഘടനയുടെ പത്താം വാർഷികാഘോഷത്തിനുള്ള ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫീസിൽ നടന്ന ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റി അംഗം അനിൽ പിരപ്പൻകോട് പ്രകാശനം നിർവഹിച്ചു. സ്വാഗതസംഘം ഭാരവാഹികൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.