പ്രളയബാധിതർക്ക്‌ കൈതാങ്ങായി പൽപക്‌ സ്നേഹഭവനം
Sunday, January 19, 2020 8:54 PM IST
കുവൈത്ത്: 2018 ലെ പ്രളയത്തിൽ സ്വന്തം വീട് നഷ്ടപെട്ട പാലക്കാട് നെന്മാറ അയിലൂർ പഞ്ചായത്തിലെ വേലായുധൻ മകൾ കനകത്തിനും കുടുംബത്തിനുമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) നിർമിച്ചു നൽകിയ പൽപക് സ്നേഹഭവനത്തിന്‍റെ ഉദ്ഘാടനവും താക്കോൽദാനവും ജനുവരി 18 നു പാലക്കാട് ജില്ലയിലെ അയിലൂരിൽ നടന്നു.

പൽപക് സ്നേഹഭവനത്തിന്‍റെ ഉദ്ഘാടനം രമ്യ ഹരിദാസ് എംപി നിർവഹിച്ചു. . ചടങ്ങിൽ നെന്മാറ എംഎൽഎ കെ.ബാബു താക്കേൽദാനം നിർവഹിച്ചു.പൽപക് പ്രസിഡന്‍റ് പി. എൻ. കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ചാരിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും അയിലൂർ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം.ഷാജഹാൻ, അനിത, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഗോപാലകൃഷ്ണൻ, കെ.ജി. എൽദോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൽപക് മുൻ അംഗം പ്രദീപ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ