എംഫാക് കുവൈത്തിനു പുതിയ ഭാരവാഹികൾ
Tuesday, January 28, 2020 6:43 PM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ മലപ്പുറം ജില്ലാ നിവാസികളുടെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മ എംഫാക്കിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ.സി. അബ്ദുൽ റസാഖ് (പ്രസിഡന്‍റ്), ബേബി നൗഷാദ് (ജനറൽ സെക്രട്ടറി), ഉമൈർ അലി (ട്രഷറർ) എന്നിവരെയും മറ്റു ഭാരവാഹികളായി മുസ്തഫ കാരി (ചെയർമാൻ) , മുജീബ് റഹ്മാൻ, സാജൻ, വാസുദേവൻ മമ്പാട്, മുസ്തഫ പള്ളിക്കൽ ബസാർ (ഉപദേശകസമിതി) ,ഷബീർ സാസ്‌കോ, മൻസൂർ കുന്നത്തേരി (വൈസ് പ്രസിഡന്‍റ്,ടീം മാനേജർ) ഹനീഫ,റിയാസ് ബാബു ,നാസർ (ജോയിന്റ് സെക്രട്ടറി) ,ഉമ്മർ മേനാട്ടിൽ (സ്പോർട്സ് സെക്രട്ടറി) സബീൽ .സി (അസിസ്റ്റന്‍റ് സ്പോർട്സ് സെക്രട്ടറി)അബ്ദുൽ റഹ്മാൻ.കെ.ടി (അസിസ്റ്റന്റ് ട്രഷറർ) ,ഷാഹിദ് (ട്രാൻസ്‌പോർട്ട് കോഓർഡിനേറ്റർ) ജവാദ് നാലകത്ത് (അഡ്മിൻ സെക്രട്ടറി)അബ്ദുൽ സമീർ, അനസ് കുനിയിൽ( മീഡിയ സെക്രട്ടറി), അബ്ദുൽ റഹ്മാൻ.കെ.എം, സാബിർ, സിദ്ദീഖ് കോട്ടക്കൽ, മുനീർ ബസ്മല, ശിഹാബ്, അബ്ദുൽ ലത്തീഫ്, മുനീർ നീറാണി, റിയാസ് എരഞ്ഞിയിൽ, റിയാസ് മാറിയോട്ട്, ബഷീർ വെളിമുക്ക്, ഷമീർ ബാവ, സാനിൻ ,മൻസൂർ ഗ്രാൻഡ്, സഹീർ മേക്കുത്ത് (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

സാൽമിയ ഹാർമണി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതു യോഗം 2019-20 കാലയളവിലെ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യഥാക്രമം ബേബി നൗഷാദ്, ഉമൈർ അലി എന്നിവർ അവതരിപ്പിച്ചു. മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് (MAK)പ്രസിഡന്‍റ് വാസുദേവൻ മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൻസൂർ കുന്നത്തേരി, ഷബീർ സാസ്കോ, എന്നിവർ പുതിയ കേഫാക് അന്തർ ജില്ലാ മത്സരാക്രമങ്ങളെക്കുറിച്ചും എംഫാക് ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്‍റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി നൗഷാദ് സ്വാഗതവും ഉമ്മർ മേനാട്ടിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ