ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
Tuesday, January 28, 2020 8:33 PM IST
കുവൈത്ത്: തെള്ളകം ഫാമിലി ഓഫ് കുവൈറ്റിന്‍റെ നാലാമത് മത് വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും അബാസിയ ഹൈ-ഡൈൻ ഹാളിൽ സംഘടിപ്പിച്ചു.

ടി.എഫ്.കെ പ്രസിഡന്‍റ് ടോമി മാത്യു ചൂനാട്ട്‌ അധ്യക്ഷത വഹിച്ചു. ജോസ് മാത്യു ചൂനാട്ട്, ജോർജ് ജോസഫ് മുണ്ടംതടം, മാത്യു സൈമൺ, ട്രീസ ലാലിച്ചൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ദീപു തോമസ് നായ്ക്കലാത്ത് സ്വാഗതവും ട്രഷറർ അജിത് വില്യം തുമ്പശേരി നന്ദിയും പറഞ്ഞു.

2020 - 2021 ഭരണ വർഷത്തിലെ പുതിയ ഭാരവാഹികൾ ആയി ജോസ് മാത്യു ചൂനാട്ട് (പ്രസിഡന്‍റ്), അനിൽ മാത്യു വെള്ളാരംകാലാ (ജനറൽ സെക്രട്ടറി), ബിബിൻ മാത്യു മുണ്ടംതടം (ട്രഷറർ), സ്വപ്ന അനിൽ തൈയിൽ (വനിതാ കൺവീനർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ