കുവൈത്തിൽ സംയുക്ത വിജയാഘോഷം നടത്തി
Wednesday, February 12, 2020 7:35 PM IST
കുവൈത്ത്: വൺ ഇന്ത്യ അസോസിയേഷനും (ഒ‌ഐ‌എ) ആം ആദ്മി സൊസൈറ്റി കുവൈത്തും (എ‌എ‌എസ്‌കെ) സംയുക്തമായി അബാസിയയിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ വിജയം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പ്രവാസികളിൽ നിന്ന് ശക്തമായ പിന്തുണയുള്ള ഇന്ത്യയിലെ സാധാരണക്കാരുടെ പാർട്ടിയുടെ വൻവിജയം സ്ഥിരീകരിച്ചതിനുശേഷം അംഗങ്ങൾ വൈകുന്നേരം ഒരുമിക്കുകയും കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

യാസിർ വടക്കൻ, മൻസൂർ കിനാലൂർ, ഫൈസൽ കാംബ്രത്ത്, രഞ്ജിത്ത് സാം, സാജു സ്റ്റീഫൻ, പ്രകാശ് ചിറ്റേഴത്ത് , ഷിബു ജോൺ തുടങ്ങിയവർ വിജയാശംസകൾ നേർന്നു. ഒ‌ഐഎയുടെ വിജയൻ ഇന്നാസിയ, ബിബിൻ ചാക്കോ, എൽദോ അബ്രഹാം, ആസ്കിന്‍റെ അനിൽ ആനാട് , അജു പടിക്കൽ, മുബാറക് കാംബ്രത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ