കുവൈത്ത് വിമാനത്താവളത്തില്‍ ആത്മഹത്യാ ശ്രമം; പോലീസ് കേസെടുത്തു
Friday, February 14, 2020 8:58 PM IST
കുവൈത്ത് സിറ്റി: വിമാനത്താവളത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയ കുവൈത്ത് പൗരനെതിരെ പോലീസ് കേസ് എടുത്തു. വിമാനത്താവളത്തിലെ ഷോപ്പിംഗ്, റസ്റ്ററന്‍റ് മേഘലയിൽ ചുറ്റിക്കറങ്ങുകയും അസാധാരണമായ രീതിയില്‍ ബഹളം വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടെയാണ് മെത്താംഫെറ്റാമൈൻ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോർട്ട്: സലിം കോട്ടയിൽ