ഡെലിവറി ബൈക്കുകളുടെ ലൈസന്‍സുകള്‍ നിര്‍ത്തിവയ്ക്കുന്നു
Friday, February 14, 2020 9:04 PM IST
കുവൈത്ത് സിറ്റി : രാജ്യത്തു വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത തിരക്കും കണക്കിലെടുത്ത് ഉപഭോക്തൃ ഉത്പന്നങ്ങൾ‌ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി ഡെലിവറി ആവശ്യത്തിനായി ഉപയോഗിക്കുന്ന ബൈക്കുകളുടെ ലൈസന്‍സുകള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറി. സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകള്‍ നിര്‍മിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെല്‍ഫയറുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ