ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് സംഗീതോത്സവം 2020 സംഘടിപ്പിച്ചു. കൈരളി ദിബ യൂണിറ്റ് പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതോത്സവം ദിബ തീയേറ്റർ പ്രസിഡന്റ് ഉബൈദ് അൽ ധൻഹാനി ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭാംഗം സൈമണ്‍ സാമുവേൽ ആശംസയർപ്പിച്ചു. സെൻട്രൽ കമ്മറ്റി അംഗങ്ങളായ ശിവശങ്കരൻ, സുജിത്ത് വി.പി, പി.കെ ബഷീർ, ഷജ്റത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുണിറ്റ് പ്രസിഡന്റ് ഷെഫിൻ ആന്തൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് വരയിൽ സ്വാഗതവും പ്രോഗ്രാം കണ്‍വീനർ അബ്ദുള്ള നന്ദിയും പറഞ്ഞു. പ്രസ്തുത ചടങ്ങിൽ ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൈരളിയുടെ സ്ഥാപക നേതാവ് അബ്ദുൽ റസാഖിന് യാത്രയയപ്പും നൽകി. തുടർന്ന് കൊല്ലം ഷാഫി, യുംന അജിൻ, ആബിദ് കണ്ണൂർ, സുമി അരവിന്ദ്, റെനീഷ് നാരായണ്‍ എന്നിവർ നയിച്ച ഗാനമേളയും കൈരളി ബാലവേദിയും സരിഗ ഡാൻസ് ഫുജൈറയും അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി.