നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റി​ന്‍റെ 143മ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Tuesday, February 18, 2020 11:12 PM IST
കു​വൈ​ത്ത്: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റി​ന്‍റെ 143മ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം ഖാ​ൽ​ദി​യ യു​ണി​വേ​ഴ്സി​റ്റി കോം​പ്ല​ക്സ് ഹാ​ളി​ൽ ഫെ​ബ്രു​വ​രി 14 വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​ത്ത് സി ​നാ​യ​ർ, പേ​ട്ര​ണ്‍ സു​നി​ൽ മേ​നോ​ൻ, ട്ര​ഷ​റ​ർ ഹ​രി​കു​മാ​ർ, വ​നി​താ ക​ണ്‍​വീ​ന​ർ മ​ഞ്ജു​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും കേ​ര​ളീ​യ​സാ​മൂ​ഹ്യ രം​ഗ​ത്തും നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഉ​ണ്ടാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റം സ​മൂ​ഹ​ത്തി​നാ​കെ വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കി​യെ​ന്നും, വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് കേ​വ​ലം ജോ​ലി നേ​ടാ​നു​ള്ള മാ​ർ​ഗം മാ​ത്ര​മ​ല്ലെ​ന്നും സ​ത്യം അ​നേ​ഷി​ച്ചു ക​ണ്ടെ​ത്താ​നും, സ​ഹി​ഷ്ണു​ത​യും മാ​ന​വി​ക​ത​യും നി​ല​നി​ർ​ത്താ​നും, സ്നേ​ഹി​ക്കാ​നും, മൂ​ല്ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ച്ചു ജീ​വി​ക്കാ​നു​ള്ള ഉ​പാ​ധി​കൂ​ടി​യാ​ണെ​ന്നും രാ​ജു നാ​രാ​യ​ണ സ്വാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ഴ​ൽ മ​ന്ദം രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മൃ​ദു​ത​രം​ഗം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി, ജ്യോ​തി ദാ​സി​ന്‍റെ അ​ഷ്ട​പ​ദി​യും, ശ്രീ​നാ​ഥ് -പാ​ർ​വ​തി മേ​നോ​ൻ ടീ​മി​ന്‍റെ സം​ഗീ​ത വി​രു​ന്നും മ​റ​ക്കാ​നാ​വാ​ത്ത​അ​നു​ഭൂ​തി പ​ക​ർ​ന്നു​ന​ൽ​കി. നൂ​പു​ര ധ്വ​നി​യു​ടെ​യും, അ​ന്പി​ളി ബാ​ബു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും മി​ക​ച്ച​നി​ല​വാ​രം പു​ല​ർ​ത്തി. ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും ദൃ​ശ്യ ശ്രാ​വ്യ മേന്മ ​കൊ​ണ്ടും സം​ഘാ​ട​ന​ത്തി​ലെ മി​ക​വ് കൊ​ണ്ടും മ​ന്നം ജ​യ​ന്തി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍