കൊ​റോ​ണ വൈ​റ​സ്: ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു
Tuesday, February 18, 2020 11:13 PM IST
കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളെ​യും ബാ​ധി​ച്ച​താ​യി വാ​ണി​ജ്യ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ചൈ​ന​യി​ൽ നി​ന്നും വ​രു​ന്ന വി​ത​ര​ണ​ശൃം​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​തോ​ടെ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ല ഓ​ർ​ഡ​റു​ക​ളും അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത്. ചൈ​ന​യി​ൽ നി​ന്നും വ​രു​ന്ന ക​ണ്ടെ​യ്ന​റു​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ