അ​ൽ​ഫു​ർ​ഖാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ മ​ത്താ​ർ ഖ​ദീം ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, February 20, 2020 10:49 PM IST
ദോ​ഹ: 2020 ഏ​പ്രി​ൽ 3 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന നാ​ലാ​മ​ത് അ​ൽ ഫു​ർ​ഖാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​ത്താ​ർ ഖ​ദീം ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ ഖു​ർ​ആ​ൻ വി​വ​ര​ണം അ​ടി​സ്ഥാ​ന​മാ​ക്കി സീ​നി​യ​ർ, ജൂ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​ബ്ജ​ക്റ്റീ​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ളാ​ണ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക.

പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ഉ​മ​ർ ഫൈ​സി, അ​ബ്ദു​ൽ ക​രീം, ഷം​നാ​ദ് പേ​യാ​ട്, ഉ​മ​ർ ഷാ​ഫി, അ​ൻ​വ​ർ​ഷ, റ​ഫീ​ഖ് ഷെ​യ്ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ൽ​ഖോ​ർ, അ​ൽ​വ​ക്ര, സ​ല​ത്ത ജ​ദീ​ദ്, മ​ദീ​ന ഖ​ലീ​ഫ എ​ന്നീ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 33448821 / 31406673 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​ബ്ദു​ൾ വ​ഹാ​ബ്