എസ്എംവൈഎം അബുദാബി വാര്‍ഷിക ഔട്ടിംഗ് സംഘടിപ്പിച്ചു
Saturday, February 22, 2020 12:06 PM IST
അബുദബി: സീറോ മലബാര്‍ സഭയുടെ ഔദോഗിക യൂവജനസംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) അബുദാബി ഘടകം വാര്‍ഷിക ഔട്ടിംഗ് സംഘടിപ്പിച്ചു. അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ വച്ച് കോര്‍ഡിനേറ്റര്‍ ജേക്കബ് ചാക്കോ കാവാലം ഔട്ടിംഗ് ഉദ്ഘാടനം ചെയ്തു .

പ്രവാസ ജീവിതത്തിന്റെ ആകുലതകളും വിഷമതകളും മറന്നു ഒരു ദിവസം വിനോദവും വിജ്ഞാനവും മത്സരവും ഒക്കെ ആയി ചിലവഴിക്കുവാന്‍ സാധിക്കുന്ന ഇത്തരം നിമിഷങ്ങള്‍ ആയിരിക്കും ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ എന്ന് ജേക്കബ് ചാക്കോ അഭിപ്രായപ്പെട്ടു . കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള അംഗങ്ങള്‍ക്ക് ഔട്ടിങ് മറക്കാനാവാത്ത നിമിഷങ്ങള്‍ ആണ് സമ്മാനിച്ചത് . അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു ഗെയിമുകളും കലാപരിപാടികളും നടത്തിയപ്പോള്‍ മത്സരവീര്യത്തോടെ ഉത്സാഹത്തോടെ എല്ലാവരും പങ്കുചേര്‍ന്നു . ജിസാ നിബിന്‍ ക്യാപ്റ്റന്‍ ആയ റെഡ് ഗ്രൂപ്പ് ഒന്നാമതെത്തിയപ്പോള്‍ സ്റ്റെഫി ജോസഫ് നയിച്ച ഗ്രീന്‍ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കൈവരിച്ചു . ബെസ്റ്റ് ടീം ആയി ടിന്റു നിധിന്‍ നയിച്ച ബ്ലൂ ഗ്രൂപ്പും ബെസ്റ്റ് ക്യാപ്റ്റന്‍ ആയി സ്റ്റെഫി ജോസെഫും ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയി നിധിന്‍ കരുമാടിയും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്ക് കൗണ്‍സില്‍ അംഗം ബിജു ഡൊമിനിക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഔട്ടിംഗ് കോര്‍ഡിനേറ്റര്‍ ടിന്‍സണ്‍ ദേവസ്യ സ്വാഗതവും ജസ്റ്റിന്‍ കെ മാത്യു നന്ദിയും പറഞ്ഞു . ബിജു മാത്യു , സിജോ ഫ്രാന്‍സിസ് , ബിജു തോമസ് , നോബിള്‍ കെ ജോസഫ് , ടോം ജോസ് , ജേക്കബ് കുരുവിള , റോസി ബിജു , ബിജു തോമസ് എന്നിവര്‍ ഔട്ടിങ്ങിനു നേതൃത്വം നല്‍കി .