ജിദ്ദ ചങ്ങാതി കൂട്ടം "ലെറ്റ് അസ് ടോക്ക് " പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു
Monday, February 24, 2020 8:05 PM IST
ജിദ്ദ : ജിദ്ദ ചങ്ങാതി കൂട്ടം "ലെറ്റ് അസ് ടോക്ക് " പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു. നാലാളുടെ മുന്നിൽ മനസിലുള്ളത് തുറന്നു പറയാൻ, കൈ വിറയലുകളോ , ഇടർച്ചയോ വരാതെ ധൈര്യപൂർവം പ്രസംഗ കല പഠിക്കാൻ അവസരമൊരുക്കുകയാണ് ജിദ്ദ ചങ്ങാതി കൂട്ടം. എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മുതൽ 10 വരെയാണ് പരിശീലനം .

മൂന്നു തലങ്ങളിലായി കൃത്യമായ സിലബസിന്‍റെ പിന്തുണയോടെ നടത്തപെടുന്ന പരിശീലനം കഴിയുന്നതോടെ ഇംഗ്ലീഷ് ഭാഷയിലും മികവ് നേടാനാകും. നസീർ വാവ കുഞ്ഞു നേതൃത്വം നൽകുന്ന പരിപാടിയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 0531947029 എന്ന നമ്പറിൽ ബന്ധപെടുക.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ