കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചു
Monday, February 24, 2020 10:23 PM IST
കുവൈത്ത് / കോഴിക്കോട് : എംഇഎസ് കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ജി.വി.എച്ച്എസ്എസ് പയ്യാനക്കലിൽ നിർമിച്ച കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചു.

കുവൈത്ത് എംഇഎസ് പ്രസിഡന്‍റ് മുഹമ്മദ് റാഫി കുടിവെള്ളം പദ്ധതി ഉദ്ഘാടനം ചെയ്തു.3500 കുട്ടികൾ പഠിക്കുന്ന സ്കൂളിനു മൊത്തമായും ഉപകാരപ്പെടുന്ന രൂപത്തിലാണ് കുടിവെള്ള പൈപ്പുകൾ സംവിധാനിച്ചിരിക്കുന്നത്. ഇതിനും പുറമെ കുട്ടികള്‍ക്ക് വീടുകളിലേക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുപോകാം. സ്‌കൂളില്‍ പ്രവര്‍ത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. പദ്ധതിയിലൂടെ വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാന്‍ കഴിയും.കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചത്തോടെ പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും.കുവൈറ്റ് യൂണിറ്റിന്‍റെ സാമ്പത്തിക സഹായത്തോടെ പയ്യാനക്കൽ സ്കൂളിലും മറ്റു തീര ദേശ സ്കൂളിലും 23 കുട്ടികൾ പഠിക്കുന്നുണ്ട് .ഹസൻ തിക്കോടി, ടി.സി അഹമ്മദ്, സി.ടി സാക്കിർ ഹുസൈൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ