ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) സ്പോർട്സ് ഡേ സംഘടിപ്പിച്ചു
Monday, February 24, 2020 11:42 PM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു.

കൈഫാൻ അമച്വർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 നു രാവിലെ 7 മുതൽ ആരംഭിച്ച സ്പോർട്സ് ഡേ, കുവൈറ്റ് വോളീബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ അമീർ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.

ഫോക്കിന്റെ 3 സോണലുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുത്ത കായികമേളയിൽ ഫാഹഹീൽ സോൺ ഓവറോൾ ചാമ്പ്യന്മാരായി. അബാസിയ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്കൊപ്പം കായിക താരങ്ങളുടെ ആകർഷകമായ മാർച്ച്‌ പാസ്റ്റും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ