ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ദേശീയ വിമോചന ദിനാഘോഷവും രണ്ടാംവാർഷികവും സംഘടിപ്പിച്ചു
Tuesday, February 25, 2020 6:52 PM IST
കുവൈത്ത്: ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും സംഘടനയുടെ രണ്ടാം വാർഷികവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) ആഘോഷിച്ചു.

ചടങ്ങിൽ വിശിഷ്ഠാതിഥിയായിരുന്ന ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബ ( കുവൈറ്റ് വിദേശകാര്യ മന്ത്രാലയം - യൂറോപ്പ് കൺസൾട്ടന്‍റ് ) ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി റിഹാബ് എം. ബോറിസ്‌ലി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്‍റ് ബാബു ഫ്രാൻസീസ് ഒലക്കേകിൽ അധ്യക്ഷത വഹിച്ചു. പ്രത്യേക അതിഥികളായി വലീദ് അൽ ഫൈലക്കാവി, ഖാലിദ് അൽമുതൈറി, ഹയാത്ത് മുസ്തഫ (ചെയർമാൻ ഓഫ് സ്പെഷൽ ഒളിമ്പിക്സ്),ഡോ. മുസാദ് സൗദ് അൽ ക്രൈബാനി (ഒളിമ്പ്യൻ & ചെയർമാൻ സ്പോർട്ടിംഗ് ക്ലബ്) അഹമ്മദ് അഷ്കനാനി (കുവൈറ്റ് ടി വി 2 ഡയറക്ടർ ), ജാസിം അൽ യാക്കൂബ് (ചെയർമാൻ ടൊമൂഹ് കുവൈറ്റി സ്പോർട്സ് ക്ലബ്) , അബ്ദുൾ അസീസ് , അൽ ഹബാദ് ( കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്‌സ് ബാൻഡ് ടീം ഡയറക്ടർ ) പ്രഫ. ഹമദ് അബ്ദുള്ള (കുവൈറ്റ് യൂണിവേഴ്സി സംഗീത വിഭാഗം മുൻ തലവൻ),ജേക്കബ് ചണ്ണപ്പേട്ട (അഡ്വൈസറി ഐഎസിസികെ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്‌സൽ ബാൻഡ് ടീം, ഇന്തോ അറബ് സ്കൂൾ ഓഫ് മ്യൂസിക് ടീം, കുവൈറ്റ് സ്വദേശികളും വിദേശികളും ആയ സാമൂഹിക ,സാംസ്‌കാരിക പ്രവർത്തകർ, സംഘടന പ്രതിനിധികൾ, അറബിക്, ഇന്ത്യൻ മാധ്യമ പ്രതിനിധികൾ എന്നിവരും ഐഎസിസിയുടെ ദേശീയ,വിമോചന ദിനാചരണത്തിൽ പങ്കെടുത്തു.

ഇരുപതിൽ പരം കുവൈറ്റി ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് അബ്ദുൽ അസീസ് ഹമദ് അൽ ഹബ്ബാതിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്കൽ ബാൻഡ് ലൈവ് ഓർക്കസ്ട്ര ടീം, ഫ്രാൻസിസ് മൈക്കിൾ ജിഗോളിന്‍റെ നേതൃത്വത്തിൽ ഇന്തോ അറബ് സ്കൂൾ ഓഫ് മ്യൂസിക് സ്റ്റുഡന്‍റ്സ് അഹമ്മദ് നസ്രള്ള അൽ നസ്രേള്ള , ഐറിൻ മറിയം , ജെസീക്ക ട്രീസ എന്നിവരുടെ മൂസിക്കൽ ലൈവ് എന്നിവയും സ്വദേശികളെയും വിദേശികളെയും ഒരുപോലെ സന്തോഷിപ്പിച്ചു. പങ്കെടുത്ത എല്ലാ കലാകാരന്മാരെയും കലാകാരികളെയും ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ സാന്നിധ്യത്തിൽ മൊമെന്‍റോ നൽകി ആദരിച്ചു. പരിപാടിയുടെ പ്രധാന സ്പോൺസർ ആയ ടി വി എസ് ഹൈദർ ഗ്രൂപ്പ് - ഡോക്ടർ.S.M. ഹൈദർ അലി , മറ്റു സ്പോൺസർമാരായ അൽ വഹീദ പ്രോജക്റ്റ് ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി ജനറൽ മാനേജർ -വർഗീസ് പോൾ , ദാർ അൽ സാഹ പോളി ക്ലിനിക്, അൽ ഖബന്ധി യുണൈറ്റഡ് കമ്പനി, ജോസിസ് ബേക്കേഴ്‌സ് & കാറ്ററേഴ്സ്, ആയൂർവേദ തെറാപ്പി ആൻഡ് ഹീലിംഗ് സെന്റർ, ജേക്കബ് സ് ഇന്‍റർനാഷണൽ കൺസൾട്ടന്‍റ്, ബ്രേക്കിംഗ് ന്യൂസ് കേരള, ഷി ന്യൂസ്, ബിസിനസ് വേവ് മാഗസിൻ ഗ്രൂപ്പ് എന്നിവരേയും ശ്രീകുമാർ വിരുതയിൽ , രാഘവൻ അശോകൻ , ബിജു സ്റ്റീഫൻ എന്നിവരെ വിവിധ മേഘലയിലെ പ്രവർത്തനങ്ങൾക്കും ചടങ്ങിൽ ആദരിച്ചു. സ്വദേശികളും വിദേശികളും ആയ നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി ,ചാപ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബ്രൈറ്റ് വർഗീസ് നന്ദി പറഞ്ഞു . പ്രോഗ്രാം കൺവീനർ ഷൈനി ഫ്രാങ്ക് പരിപാടികൾ ഏകോപിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ