വടകര സിഎച്ച് സെന്‍റർ കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു
Wednesday, February 26, 2020 7:41 PM IST
കുവൈത്ത് സിറ്റി: കോഴിക്കോട് വടകര ഗവൺമെന്‍റ് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച വടകര സിഎച്ച് സെന്‍റർ കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു. കെഎംസിസി ഓഫീസിൽ നടന്ന ചാപ്റ്റർ രൂപീകരണ കൺവൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി വടകര മണ്ഡലം പ്രസിഡന്‍റ് കരീം നീലിയത്ത് അധ്യക്ഷത വഹിച്ചു.

തുടർന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ പാറക്കടവ്, എം.ആർ. നാസർ, അബ്ദുല്ല മാവിലായി, കുഞ്ഞമ്മദ് നീലിയത്ത്, കരീം ജീപാസ്, ഇബ്രാഹിം ജീപാസ്, മുഹമ്മദ് പുതുപ്പണം,സലീം കോട്ടയിൽ,ബഷീർ അഹ്‌മദ്‌, സി.വി. അബ്ദുള്ള, അബ്ദുള്ള ഹാജി തായാട്ട്, ഇല്യാസ് മണിയൂർ, വി.പി. അബ്ദുള്ള, റഷീദ് പയന്തോങ്ങ്,നജീബ് എടച്ചേരി, ഇബ്രാഹിം കൊടക്കാട് (രക്ഷാധികാരികൾ), കരീം നീലിയത്ത് (ചെയർമാൻ), ഫൈസൽ ഹാജി(പ്രസിഡന്‍റ്), ഗഫൂർ മുക്കാട്ട്(ജനറൽ സെക്രട്ടറി), റഷീദ് ഒന്തത്ത്‌ (ട്രഷറർ), ഫൈസൽ കടമേരി, ഉസ്മാൻ കാണാഞ്ചേരി, ഇസ്മയിൽ എ.പി., ഉസ്മാൻ ഹാജി, മജീദ് ഏറാഞ്ചേരി, നൗഷാദ് കളത്തിൽ (വൈസ് പ്രസിഡന്‍റുമാർ), വി.ടി.കെ. മുഹമ്മദ്, അസ്‌ലം കടവത്ത്, നസീർ എ.പി., ഉബൈദ് വി., സലീം പാലോത്ത്, റഫീഖ് ശബാബ് (സെക്രട്ടറിമാർ), യൂനുസ് കല്ലാച്ചി,ബഷീർ കെ., ഷാനവാസ്‌ പി. കെ., റഫീഖ് വി.പി.,ഹൈദർ കെ. പി., റസാഖ് കുന്നുമ്മൽകര, ബഷീർ കെ. ടി. കെ., അലി സഗീർ, ബഷീർ കോമത്ത്, ചെറിയകോയ തങ്ങൾ, മുഹമ്മദ് മനോളി, അഹമ്മദ്‌.പി.(എക്സിക്യൂട്ടീവ് മെംബേർസ്). കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ,സുബൈർ പാറക്കടവ്, ഹാരിസ് വള്ളിയോത്ത്, ടി.ടി.ഷംസു, ജില്ലാ-മണ്ഡലം നേതാക്കളായ ഫൈസൽ കടമേരി, അസ്ലം കടവത്ത്, മജീദ് ഏരഞ്ചേരി, റഷീദ് പയന്തോങ്ങ്, മുഹമ്മദ് പുതുപ്പണം, അബ്ദുള്ള മാവിലായി, ബഷീർ കണ്ണോത്ത്, യൂനുസ് കല്ലാച്ചി സംസാരിച്ചു. ഷാനവാസ് പി.കെ. സ്വാഗതവും റഷീദ് ഓന്തത്ത് നന്ദിയും പറഞ്ഞു.