"ഖുർആനിന്‍റെ സമകാലിക വായന കൂടുതൽ ഊർജമേകും'
Thursday, February 27, 2020 6:34 PM IST
ദമാം: പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ഖുർആനിനെ സമകാലികമായി
സമീപിക്കുന്നതിലൂടെ കൂടുതൽ ഊർജ്ജവും ദിശാബോധവും കൈവരിക്കാനാവുമെന്ന്
തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്‍റ് അസ്ഹർ പുള്ളിയിൽ. തനിമ ഖുർആൻ സ്റ്റഡി സർക്കിൾ വാർഷിക സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാലാതിവർത്തിയായ വേദഗ്രന്ഥമെന്ന നിലയിൽ സമകാലിക പ്രതിസന്ധികളിലും മാതൃകയാക്കാവുന്ന അനുഭവ കഥകളിലൂടെ വെളിച്ചം പകർന്ന് ഖുർആൻ നമ്മോട് സംവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തനിമ ‌കേന്ദ്ര പ്രസിഡന്‍റ് കെ.എം. ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. 'നൂറുൻ അലാ നൂർ' എന്ന പ്രമേയത്തിൽ നടന്ന സംഗമത്തിൽ ലൈവ് ക്വിസ് മത്സരം സംഘടിപ്പിച്ചു. എഴുത്തു പരീക്ഷയിലൂടെ ഫൈനൽ റൗണ്ടിലെത്തിയ ആറ് ഗ്രൂപ്പുകളാണ് ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.
മുഹമ്മദ് ഹാതിം ആൻഡ് റഈസ്, അസ്ഗർ ഗനി ആൻഡ് മെഹ്ബൂബ്, സെക്കീന തൽഹ ആൻഡ്
മൈമൂന ഹനീഫ് തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അർഷദ് അലി വാണിയമ്പലം ക്വിസ് മത്സരം നിയന്ത്രിച്ചു.

കഴിഞ്ഞ വർഷം ഹജ്ജ് സേവനത്തിന് പോയ വോളന്‍റിയർമാരെയും റംസാൻ ക്വിസ്
വിജയികളെയും, വെക്കേഷൻ പ്രോജക്ടിൽ വിജയിച്ച വിദ്യാർഥികളെയും യോഗത്തിൽ
ആദരിച്ചു. ചെറിയ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികൾ
സംഘടിപ്പിച്ചു. ജോഷി ബാഷ, മെഹബൂബ് തുടങ്ങിയവർ കുട്ടികളുടെ പരിപാടികൾ
നിയന്ത്രിച്ചു.ഉമറുൽ ഫാറൂഖ്, പി.എം.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. ശബീർ ചാത്തമംഗലം അവതാരകനായിരുന്നു. ലിയാഖത്, ശെരീഫ് കൊച്ചി, സിദ്ദീഖ്, കബീർ എന്നിവർ നേതൃത്വം നൽകി. മിസ്ഹബ് സിനാൻ ഖിറാഅത്ത്
നടത്തി. എസിഎം. ബഷീർ സ്വാഗതവും സോഫിയ ഖാദർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം