ഡൽഹി വംശഹത്യ : ഭരണകൂടം നിസംഗത വെടിയണം
Thursday, February 27, 2020 7:38 PM IST
മനാമ: ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ് ലിംകളെ തിരഞ്ഞുപിടിച്ചു സംഘ്പരിവാർ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ ഭരണകൂടം മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ് കെ എസ് എസ് എഫ് കാന്പസ് വിംഗ്.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും അക്രമികൾക്ക് കൂട്ടു നിൽക്കുന്ന പോലീസിനെ നിലയ്ക്ക് നിർത്താനും കേന്ദ്ര സർക്കാർ ത‍യാറാവണം. ഡൽഹിലയിലെ സമാധാനം പുനഃസ്ഥാപിക്കാനും പരിക്കേറ്റവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ നൽകാനും ഡൽഹി സർക്കാർ ഇടപെടണമെന്നും കാന്പസ് വിംഗ് ആവശ്യപ്പെട്ടു.

റിയാസ് വെളിമുക്ക്, റഷീദ് മീനാർക്കുഴി, ഷഹരി വാഴക്കാട്, യാസീൻ വാളകുളം, ഫാരിസ്, ബാസിത്ത് മുസ് ലിയാരങ്ങാടി, അസ്ഹർ യാലീൻ, ബാസിത്ത് പിണറായി, യാസർ എന്നിവർ സംബന്ധിച്ചു.