കുവൈത്ത് ദേശീയ ദിനത്തിന് കെഎംസിസിയുടെ ഐക്യദാർഢ്യം
Thursday, February 27, 2020 7:54 PM IST
കുവൈത്ത് സിറ്റി : കുവൈത്തിന്‍റെ അന്പത്തൊന്പതാം ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. വഫ്ര റിസോർട്ടിൽ നടന്ന നേതൃ ക്യാമ്പിനോടനുബന്ധിച്ചാണ് വലിയ ബാനറിനു പിറകിലായി നേതാക്കൾ അണിനിരന്നത്.

മുസ് ലീം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും എംപിയുമായ ഇടി മുഹമ്മദ് ബഷീർ മുഖ്യാഥിതി ആയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ഷരീഫ് സാഗർ, പ്രസിഡന്‍റ് ഷറഫുദീൻ കണ്ണേത്ത്, കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ്, ട്രഷറർ എം. ആർ. നാസർ, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, മുഷ്താഖ്, ടി. ടി ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതിയംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീർ ബാത്ത, സൈനുദ്ദീൻ കടിഞ്ഞിമൂല, മുൻ കേന്ദ്ര പ്രസിഡന്‍റ് എ.കെ. മഹ്മൂദ് ഉൾപ്പെടെയുള്ള വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികൾ റാലിയിൽ പങ്കെടുത്തു.

തുടർന്നു നടന്ന കലാ പരിപാടിയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. ആർട്സ് വിംഗ് ജനറൽ കൺവീനർ ഷാഫി കൊല്ലം നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ