വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന കുവൈത്തികളെ തിരിച്ചെത്തിച്ചു
Thursday, March 26, 2020 5:33 PM IST
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന കുവൈത്തികളെ രാജ്യത്ത് തിരിച്ചെത്തിച്ചു. കെയ്റോവിലും മനാമയിലും ബെയ്റൂത്തിലും കുടുങ്ങിക്കിടന്ന 366 കുവൈറ്റ് പൗരന്മാരെയാണ് മൂന്ന് വിമാനങ്ങളിലായി തിരിച്ചെത്തിച്ചത്.

44 യാത്രക്കാരുമായി ബഹറിനിൽ നിന്നുള്ള അൽ ജസീറ വിമാനം വൈകുന്നേരത്തോടെ എത്തി.ബെയ്റൂത്തില്‍ നിന്നും കെയ്റോവില്‍ നിന്നും കുവൈത്ത് എയര്‍വെയ്സിന്‍റെ രണ്ട് വിമാനങ്ങളിലായി വന്ന 322 സ്വദേശികള്‍ നാലാം ടെര്‍മിനലില്‍ ഇറങ്ങി.

വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ഇവർക്ക് വൈറസ് പരിശോധന നടത്തി. 10000 ത്തിലേറെ കുവൈത്തികൾ ഈജിപ്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിദേശങ്ങളില്‍ നിന്നും പൗരന്മാരെ കൊണ്ടുവരുമ്പോള്‍ താമസിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയാവുന്ന മുറക്ക് ഘട്ടംഘട്ടമായി വിദേശത്തുള്ള മുഴുവൻ പൗരന്മാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ