പൊതുമാപ്പ് പ്രയോജനപ്പെടുത്തുക: കല കുവൈറ്റ്
Sunday, April 5, 2020 8:14 AM IST
കുവൈത്ത് സിറ്റി: കുവൈറ്റ് ഗവൺ‌മെന്‍റ് ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മതിയായ താമസ രേഖകളില്ലാതെ കുവൈത്തിൽ താമസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും ഈ അവസരം ഉപയോഗിക്കണമെന്നും അതിനായി ഇന്ത്യൻ എംബസിയുടെ മാർഗനിർദ്ദേശം അനുസരിച്ചു മുന്നോട്ട് വരണമെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അഭ്യർഥിച്ചു. പാസ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ നിൽക്കുന്ന പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇസി) ലഭിക്കുന്നതിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും പൊതുമാപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്ക്:

സി.കെ. നൗഷാദ്‌ (ജനറൽ സെക്രട്ടറി) 9401 3575
ജ്യോതിഷ് ചെറിയാൻ (പ്രസിഡന്റ്) 6662 7600
അനൂപ് മങ്ങാട്ട് (സാമൂഹ്യ വിഭാഗം സെക്രട്ടറി) 9003 9594

അബാസിയ: കെ.കെ. ശൈമേഷ് 9791 0261, സാം പൈനുംമൂട് 6665 6642, സജി തോമസ് മാത്യു 6091 7707, ടി.കെ. സൈജു 6031 5101

സാൽ‌മിയ: അജ്നാസ് 9008 2508, ജെ. സജി 9912 2984, പി.ആർ. കിരൺ 6673 6369

അബു ഹലീഫ: ജിതിൻ പ്രകാശ് 9768 3397, എൻ. അജിത്ത് കുമാർ 9745 8105, ആർ. നാഗനാഥൻ 5033 6681

ഫഹാഹീൽ: രജീഷ് 9971 9753, ഹിക്‌മത്ത് ടിവി 6776 5810, ജയൻ ടിവി 9665 251.

റിപ്പോർട്ട്: സലിം കോട്ടയിൽ