പൊതുമാപ്പ്; ഫിലിപ്പൈന്‍സിലേക്ക് രണ്ടാമത്തെ വിമാനവും പുറപ്പെട്ടു
Sunday, April 5, 2020 12:32 PM IST
കുവൈറ്റ് സിറ്റി: പൊതുമാപ്പിന്റെ ഭാഗമായുള്ള രണ്ടാമത്തെ കുവൈറ്റ് എയര്‍വേസ് വിമാനവും മനിലയിലേക്ക് പുറപ്പെട്ടു.പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ച 303 ഫിലിപ്പിനോകളാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചതെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാഞ്ഞു.

നിയമം ലംഘിക്കുന്ന വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുവാനുള്ള യാത്ര ചിലവുകള്‍ വഹിക്കുന്നതും കുവൈത്ത് സര്‍ക്കാരാണ്. 300 യാത്രക്കാരുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ചയായിരുന്നു സര്‍വീസ് നടത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍