2.7 ദശലക്ഷം ദിനാര്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് ചിലവഴിച്ച് കുവൈറ്റ്
Sunday, April 5, 2020 12:33 PM IST
കുവൈറ്റ് സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ 2.7 ദശലക്ഷം ദിനാര്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് ചിലവഴിച്ചയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ അംഗീകാരമുള്ള സൊസൈറ്റികളും ചാരിറ്റികളും ഉള്‍പ്പെടുന്ന 'ഫസാത്ത് അല്‍ കുവൈറ്റ്' കാമ്പയിന്‍ വഴി 9.1 ദശലക്ഷം ദിനാര്‍ (30 ദശലക്ഷം യുഎസ് ഡോളര്‍) സമാഹരിച്ചതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ക്വോറന്റ്റീന്‍ കഴിയുന്നവര്‍ക്കായി 150,217 ഭക്ഷണ കിറ്റുകളും 32 സ്‌കൂളുകളിലായി ക്വോറന്റ്റീന്‍ ചെയ്തിരിക്കുന്ന 14,400 ളം ആളുകള്‍ക്കും സഹായം എത്തിച്ചിട്ടുണ്ട് . അതോടപ്പം കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഫണ്ടുകള്‍ വിതരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍