കോവിഡ് 19 ; കുവൈറ്റില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
Sunday, April 5, 2020 12:34 PM IST
കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 46 വയസുകാരനായ ഇന്ത്യക്കാരനാണു രാജ്യത്തെ വൈറസ് ബാധ മൂലമുള്ള മരണം രേഖപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് സ്വദേശിയായ വിനയ് കുമാറാണു മരിച്ച ഇന്ത്യക്കാരന്‍. ഇയാള്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അതിനിടെ കുവൈറ്റില്‍ 62 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 479 ആയി. ഇന്നു കൊറോണ സ്ഥിരീകരിച്ച 62 പേരില്‍ 50 പേരും ഇന്ത്യക്കാരാണ്. അണുബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 165 ആയി. 93 പേര്‍ രോഗ വിമുക്തി നേടി 385പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍