കോവിഡ്: സൗദി അറേബ്യയില്‍ 191 പുതിയ രോഗബാധിതര്‍
Sunday, April 5, 2020 12:35 PM IST
റിയാദ്: സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം 2370 ആയി. പുതുതായി 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ മരണത്തിന് കീഴടങ്ങി. 420 പേര്‍ അസുഖം പൂര്‍ണമായും ഭേദപ്പെട്ട് ആശുപത്രി വിട്ടു. 1921 പേരാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവ് ആയി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.

റിയാദ് (646), മക്ക (346), മദീന (216), ജിദ്ദ (215), ഖത്തീഫ് (125), ദമ്മാം (110), ഹൊഫൂഫ് (41), ഖോബാര്‍ (38), ദഹ്‌റാന്‍ (35), തബൂക് (32), ത്വായിഫ് (25), ഖമീസ് മുശൈത്ത് (15), ഖഫ്ജി (14), ബുറൈദ (13), അല്‍ബാഹ (10), അബഹ (08), രാസ്തനൂറാ (05), അല്‍റാസ് (04), ബിഷ (04), മഹായില്‍ അസീര്‍ (03), മബ്രസ് (02), ജുബൈല്‍ (02), നജ്‌റാന്‍ (02), സൈഹാത് (02), അഹദ് റഫീദ, അല്‍ബദാ, ദാവാദ്മി, ഹനാക്കിയ, മജ്മാഹ്, അല്‍ വജാഹ്, ദരഹിയ്യ, ദബാ, ഹഫര്‍ അല്ബാതൈന്‍, സാംത, യാമ്പു എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് ഇപ്പോള്‍ ചികിത്സയിലുള്ള കോവിഡ് പോസിറ്റിവ് രോഗികള്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍