കു​വൈ​ത്ത് പൗ​ര​ൻ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു
Monday, April 6, 2020 1:38 AM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ൽ 70 വ​യ​സു​ള്ള കു​വൈ​റ്റ് പൗ​ര​ൻ മ​രി​ച്ച​താ​യി അ​ൽ റാ​യ് ഡെ​യ്ലി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ മൂ​ലം മ​രി​ക്കു​ന്ന ആ​ദ്യ​ത്തെ കു​വൈ​ത്ത് പൗ​ര​നാ​ണ് ഇ​ദ്ദേ​ഹം. കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ആ​ദ്യ മ​ര​ണ​വും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ​കാ​ര​നാ​യ വി​ദേ​ശി​യാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ