60 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്; കു​വൈ​ത്തി​ൽ രോ​ഗ​ബാ​ധി​ത​ർ 556 ആ​യി
Monday, April 6, 2020 1:50 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പു​തു​താ​യി 77 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 60 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് ഇന്നലെ ​ മാ​ത്രം വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ഇ​തോ​ടെ 225 ആ​യി. ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഒ​രു സ്വ​ദേ​ശി ഒ​ഴി​കെ​യു​ള്ള മ​റ്റു മു​ഴു​വ​ൻ പേ​രു​ടെ​യും രോ​ഗ ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

രാ​ജ്യ​ത്ത് ഇ​തു​വ​രെ​യാ​യി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 556 ആ​യി ഉ​യ​ർ​ന്നു. ഒ​ന്പ​തു​പേ​ർ ഇ​ന്ന് രോ​ഗ​വി​മു​ക്ത​രാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ബാ​സി​ൽ അ​ൽ സ​ബാ​ഹ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ആ​കെ രോ​ഗ വി​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 99 ആ​യി. 456 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ