റിയാദിൽ പെരിന്തൽമണ്ണ സ്വദേശി മരിച്ചു
Tuesday, April 7, 2020 5:06 PM IST
റിയാദ്: മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് താഴേക്കോട് അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) റിയാദില് ഹൃദയാഘാതം മൂലം നിര്യാതനായി. ഉമ്മുല് ഹമാമില് ഒരു ബേക്കറിയിൽ മൂന്ന് വർഷമായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ ശേഷം ശാരിരിക അസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് സഹപ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം റിയാദിൽ തന്നെ നടക്കും.

പരേതനായ ഹൈദ്രോസ് മുസ് ലിയാരുടെയും ആയിശയുടെയും മകനാണ് ഇസ്ഹാഖ്.
ഭാര്യ: ബീന ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. സഹോദരൻ: യൂനുസ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ